കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കൃഷിയിടങ്ങളില്‍ വെളളം കയറി മരച്ചീനിയും പച്ചക്കറികളും നശിച്ചത് കര്‍ഷകര്‍ക്ക് വലിയനഷ്ടമാണുണ്ടാക്കിയത്. വെള്ളം കയറിയ തോട്ടങ്ങളിലെ കപ്പ പറിച്ചെടുത്ത് വില്‍ക്കുകയാണ് കര്‍ഷകര്‍. വിപണിയില്‍ 30 രൂപ വിലയുള്ള കപ്പയ്ക്ക് കര്‍ഷകര്‍ക്കു ലഭിക്കുന്നത് 15രൂപ മാത്രമാണ്.