അഖില കേരള വിശ്വകര്‍മ്മ മഹാസഭയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന അന്തരിച്ച അഡ്വക്കേറ്റ് പി.ആര്‍. ദേവദാസ് അനുസ്മരണ സമ്മേളനവും ഫോട്ടോ അനാഛാദനവും പുഷ്പാര്‍ച്ഛനയും ജൂണ്‍ 23 ന് യൂണിയന്‍ മന്ദിര ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൂഞ്ഞാര്‍ എം.എല്‍.എ. സെബാസ്റ്റ്യാന്‍ കുളത്തുങ്കല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ ഷാജു. വി.തുരുത്തേല്‍, ബി.ജെ.പി. യുടെ സംസ്ഥാന വക്താവ് അഡ്വ: നാരായണന്‍ നമ്പൂതിരി, മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് അനില്‍ ആറുകാക്കല്‍, യൂണിയന്‍ സെക്രട്ടറി യു.ആര്‍. മോഹനന്‍, ഖനാന്‍ജി. എം.വി. ദിവാകരന്‍, വിവിധ ശാഖാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് അനില്‍ ആറു കാക്കല്‍, സെക്രട്ടറി യു.ആര്‍ മോഹനന്‍, വൈസ് പ്രസിഡന്റ് ജയന്‍ എം. പടിപ്പുരക്കല്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments