കോട്ടയം പത്താമുട്ടത്ത് എസ്എന്‍ഡിപിയില്‍ മോഷണം. എസ്എന്‍ഡിപിയുടെ ശാരദാ ദേവീക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് കാണിക്കവഞ്ചി മോഷ്ടാവ് കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം ഉണ്ടായതെന്ന് സംശയിക്കുന്നു. എസ്എന്‍ഡിപി ശാരദാ ദേവീക്ഷേത്രത്തിലെ അഞ്ച് കാണിക്കവഞ്ചിയാണ് മോഷ്ടാവ് കവര്‍ന്നത്. ക്ഷേത്രത്തിലെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് തിടപ്പള്ളിയുടെ പൂട്ട് തകര്‍ത്താണ് ഉള്ളില്‍ കയറിയത്. രാവിലെ ക്ഷേത്രത്തില്‍ എത്തിയവരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന്, ഇവര്‍ വിവരം ചിങ്ങവനം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. എത്ര രൂപയുടെ പണം നഷ്ടമായി എന്ന് തിട്ടപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസെടുത്തു.





0 Comments