കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ 161-ാം ജന്മദിനാചരണം നടത്തി. ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാട്ടം നടത്തിയ വിപ്ലവകാരിയായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന് സജി മഞ്ഞക്കടമ്പില്‍. പറഞ്ഞു മനുഷ്യാവകാശത്തിനു വേണ്ടി ഐതിഹാസികമായ പ്രക്ഷോഭങ്ങള്‍ നയിച്ച വിപ്ലവകാരിയും അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തെ മുഖ്യധാരയില്‍ ഇണക്കിച്ചേര്‍ക്കുന്നതിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച നവോത്ഥാന നായകനുമായിരുന്നു അയ്യങ്കാളിയെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ പ്രൊഫ: ബാലു ജി വെള്ളിക്കര, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, രാജേഷ് ഉമ്മന്‍ കോശി, ദളിത് ഫ്രണ്ട് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ബിജു കണിയമല, ജില്ലാ ഭാരവാഹികളായ , സന്തോഷ് മൂക്കിലിക്കാട്ട്, വി.കെ. സന്തോഷ് വള്ളോംകുഴിയില്‍, ടോമി താണോലി , സിബി പാണ്ടിയാമ്മക്കല്‍ , ബിനു എ.പി ഇലവനാല്‍ തൊടുകയില്‍, കെ.എം. കുര്യന്‍ കണ്ണംകുളം, സാബു കല്ലാച്ചേരില്‍ , സജി ജോസഫ്, ആര്യ ഗോപാല്‍, അഖില്‍ ഇല്ലിക്കല്‍, തോമസ് പാലത്തുങ്കല്‍ , ബിന്‍സ് ജോസഫ് , ജോയി സെബാസ്റ്റ്യന്‍, എന്നിവര്‍ പ്രസംഗിച്ചു.






0 Comments