കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ച് എ.കെ.ജി പഠന ഗവേഷണന കേന്ദ്രത്തിന്റെയും ടി.കെ.പഠന കേന്ദ്രം കോട്ടയത്തിന്റെയും ആഭിമുഖ്യത്തില്‍ ' ആരോഗ്യ കേരളം ' സെമിനാര്‍ ആഗസ്റ്റ് 25, 26 തീയതികളില്‍ കോട്ടയം സിഎംഎസ് കോളേ ജില്‍ വെച്ച് നടക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2025 ല്‍ തിരുവന ന്തപുരത്ത് നടക്കുന്ന അഞ്ചാം പഠന കോണ്‍ഗ്രസിന്് മുന്നോടിയായാണ് പരിപാടി. 200 ല്‍പരം ഡോക്ടര്‍മാരും 100 ല്‍പരം മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഉള്‍പ്പടെ ആയിരം പേരാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളില്‍ പങ്കെടുക്കുന്നത്. ആഗസ്റ്റ് 25ന് രാവിലെ 10 ന് സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍ ആരോഗ്യ മന്ത്രിമാരായ പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എസ്. രാമചന്ദ്രന്‍പിള്ള, ഡോ.തോമസ് ഐസക് . സഹകരണം തുറമുഖം - ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍,ഡോ.ബി.ഇക്ബാല്‍ എന്നി വര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിനുശേഷം പൊതു പ്രഭാഷണങ്ങളും ചര്‍ച്ച കളും ആരോഗ്യ മേഖലയെ സംബന്ധിച്ച് സമാന്തര സെഷനുകളായി നടക്കും. ആകെ 30 സമ്മേളനങ്ങളിലായി 150 ല്‍പരം പ്രബന്ധങ്ങളാണ് അവതരിപ്പിച്ച് പൊതു ചര്‍ച്ചയ്ക്ക് വിധേയമാകുന്നത്. ഇതിനെ ആസ്പദമാക്കിയാണ് ആരോഗ്യമേഖലയെപ്പറ്റി അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു. പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എ.വി.റസ്സല്‍, ഡയറക്ടര്‍ അഡ്വ.കെ.അനില്‍കുമാര്‍, സെക്രട്ടറി എം വി കോര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


.webp)


0 Comments