Breaking...

9/recent/ticker-posts

Header Ads Widget

ഐക്യദാര്‍ഢ്യ റാലി നടത്തി.

 


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിസിഎം കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. ബിസിഎം കോളേജ് യൂണിയന്റെയും സ്ത്രീ ശാക്തീകരണ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് റാലി നടത്തിയത്. തകരുന്ന സ്വപ്നങ്ങള്‍ നിശബ്ദമായ നിലവിളി എന്ന മുദ്രാവാക്യവുമായാണ് റാലി സംഘടിപ്പിച്ചത്. കോട്ടയം ബിസിഎം കോളേജിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥിനികള്‍ റാലിയില്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍.പ്രിയ റാലി ഉദ്ഘാടനം ചെയ്തു. ബിസിഎം കോളേജില്‍ നിന്നും ആരംഭിച്ച റാലി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന്, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഇത് കൂടാതെ കുട്ടികള്‍ ബോധവത്കരണ പ്രതിജ്ഞയും എടുത്തു




Post a Comment

0 Comments