നായര്‍ കള്‍ച്ചറല്‍ സൊസൈറ്റി പാലായുടെയും ഭരണങ്ങാനം മേരിഗിരി IHM ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പ്രമേഹ രോഗ നിര്‍ണ്ണയം, പ്രമേഹ സങ്കീര്‍ണ്ണതകളുടെ പരിശോധന , ബോധവത്കരണ സെമിനാര്‍, പ്രമേഹ ആഹാര ക്രമീകരണങ്ങളുടെ പ്രദര്‍ശനം എന്നിവയാണ് ക്യാമ്പിനോടനുബന്ധിച്ച് നടന്നത്. മീനച്ചില്‍ നായര്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ക്യാമ്പിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ലിസിക്കുട്ടി മാത്യു നിര്‍വഹിച്ചു.
സൊസൈറ്റി പ്രസിഡന്റ് മഹല്‍ മോഹന്‍ വൈപ്പന അധ്യക്ഷനായിരുന്നു. സെക്രട്ടറി MR സാബു രാജന്‍, ട്രഷറര്‍ രാജേഷ് മേനോന്‍, വൈസ് പ്രസിഡന്റ് സുരേഷ് PN തുടങ്ങിയവര്‍ നേതൃത്വം നല്‍കി. IHM ഹോസ്പിറ്റല്‍ സീനിയര്‍ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ആരോഗ്യ പരിശോധനകളും സെമിനാറും നടന്നത്.






0 Comments