മഹാത്മാഗാന്ധി സര്വകലാശാലയുടെ കായിക വകുപ്പിനെ തകര്ക്കുന്ന നീക്കങ്ങളാണ് സിന്ഡിക്കേറ്റ് നടത്തുന്നതെന്ന് ആരോപിച്ച് സ്കൂള് ഓഫ് ഫിസിക്കല് എഡ്യൂക്കേഷന് ആന്റ് സ്പോര്ട്സ് സയന്സ് വിദ്യാര്ത്ഥികള് സമരത്തില്. പഠനവിഭാഗവും, പാഠ്യേതര വിഭാഗവുമായി കായിക വകുപ്പിനെ വിഭജിക്കാനുള്ള നീക്കം കായിക വകുപ്പിനെ തകര്ക്കുമെന്ന് ആരോപിച്ച് സര്വ്വകലാശാല ആസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസമായി വിദ്യാര്ത്ഥികള് സമരം തുടരുകയാണ്.
.






0 Comments