Breaking...

9/recent/ticker-posts

Header Ads Widget

അകലക്കുന്നത്ത് കെഎസ്ഇബി സെക്ഷന്‍ ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി സര്‍വ്വകക്ഷിയോഗം

 


അകലക്കുന്നത്ത് കെഎസ്ഇബി സെക്ഷന്‍ ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി സര്‍വ്വകക്ഷിയോഗം നടന്നു.  കെഎസ്ഇബി സെക്ഷന്‍ ഓഫീസ് പള്ളിക്കത്തോട്ടില്‍ നിന്നും മാറ്റി അകലക്കുന്നത്തെ പൂവത്തിളപ്പില്‍ എഗ്രിമെന്റ് വച്ച് പണി പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിലേയ്ക്ക്  മാറ്റി  പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ്  നാട്ടുകാര്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നത് .പുതിയ കെട്ടിടത്തിന് പള്ളിക്കത്തോട്ടില്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ അകലക്കുന്നത്തെ പൂവത്തിളപ്പ് ടൗണില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി സ്വകാര്യ വ്യക്തിയുമായി കെഎസ്ഇബി കരാര്‍ ഉണ്ടാക്കിയിരുന്നു.  പള്ളിക്കത്തോടും അകലക്കുന്നവും, എലിക്കുളം കൊഴുവനാല്‍ പഞ്ചായത്തിലെ ചില ഭാഗങ്ങളുമാണ് പള്ളിക്കത്തോട്ടിലെ സെക്ഷന്‍ ഓഫീസ് പരിധിയിലുളളത്.എന്നാല്‍ ഭൂരിഭാഗം പ്രദേശവും അകലക്കുന്നം പഞ്ചായത്തിലായതിനാലും യാത്രാസൗകര്യവും പരിഗണിച്ച് പൂവത്തിളപ്പില്‍ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. 



അകലക്കുന്നത്ത് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജേക്കബ്ബ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബെറ്റി റോയി,അകലക്കുന്നം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീലത ജയന്‍,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ബാബു, പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ രഘു, ജോര്‍ജ്ജ് മൈലാടി, ഷാന്റി ബാബു,വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ ടോമി ഈരൂരിക്കല്‍, കെ.എസ് ബിനോയ്കുമാര്‍,എം.എ ബേബി,ബിജു പറമ്പകത്ത്, ടോണി ഇടക്കാട്ട്തറ,ജയകുമാര്‍ കാരിക്കാട്ട്,ഫിലിപ്പ് വെള്ളാപ്പള്ളി,വ്യാപാരി വ്യാപാരി സംഘടനാ പ്രതിനിധി റോയി മാത്യു,ഓട്ടോറിക്ഷാ തൊഴിലാളി പ്രതിനിധി വിജു വേലിക്കാത്ത്,ക്ലബ്ബ് പ്രതിനിധി ടോജി ഫിലിപ്പ് തുടങ്ങിയവര്‍സംസാരിച്ചു.




Post a Comment

0 Comments