Breaking...

9/recent/ticker-posts

Header Ads Widget

ലിറ്റില്‍ കൈറ്റ്‌സ് പ്രവിത്താനം യൂണിറ്റ് നടത്തുന്ന മെഗാ സര്‍വ്വേയ്ക്ക് തുടക്കമായി.

 


ലിറ്റില്‍ കൈറ്റ്‌സ് പ്രവിത്താനം യൂണിറ്റ് നടത്തുന്ന മെഗാ സര്‍വ്വേയ്ക്ക് തുടക്കമായി. പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ്, ഡിജിറ്റല്‍ ഇടപെടലുകളെ കുറിച്ച് നടത്തുന്ന സര്‍വ്വേയ്ക്ക് തുടക്കമായി. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സര്‍വ്വേയുടെ ചോദ്യാവലി പൂരിപ്പിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. ഭരണങ്ങാനം, കരൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസക്കാരായ ആയിരത്തോളം വ്യക്തികളില്‍ നിന്നാണ് വിവര ശേഖരണം നടത്തിയത്. 


ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സര്‍വ്വേ സംസ്ഥാനത്ത് നടക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനന്ദ് ചെറുവള്ളി, മീനച്ചില്‍ താലൂക്ക് എ.ഡി. ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍,  ഹെഡ്മാസ്റ്റര്‍ അജി വി.ജെ, അധ്യാപകരായ ജിനു ജെ. വല്ലനാട്ട്, വിദ്യ കെ.എസ്, ക്ലബ് ലീഡേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.





Post a Comment

0 Comments