കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ സിനിമ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഡേ വിത്ത് എന്റെ ഡയറക്ടര്‍ ഇന്ററാക്ഷന്‍ പ്രോഗ്രാം നടന്നു. റോട്ടറി ക്ലബ്ബ് ഓഫ് പാലാ സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലെ 20 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കെ.ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടി മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് ദോഷകരമാകുന്ന മുല്ലപ്പെരിയാര്‍ പോലെയുള്ള വലിയ വിഷയങ്ങള്‍ ജനങ്ങളെ ബോധവാന്മാരാക്കുന്ന സിനിമകള്‍ ഉണ്ടാവണമെന്ന് എം.എല്‍.എ ഓര്‍മ്മിപ്പിച്ചു. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയത്.
ഡയറക്ടര്‍ ഭദ്രന്‍ മാട്ടേലുമായി കുട്ടികള്‍ സംവദിച്ചു. സ്ഫടികം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങളെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. കെ.ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജിജോയ് പി ആര്‍ കുട്ടികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭ്യമാകുന്ന കോഴ്‌സുകളും സംവിധാനങ്ങളും വിശദീകരിച്ചു. പാലാ റോട്ടറി പ്രസിഡന്റ് ഡോ. സെലിന്‍ റോയ് തകടിയേല്‍, സെക്രട്ടറി ഷാജി മാത്യു തകടിയേല്‍, വൈസ് പ്രസിഡന്റ് റാണി ജേക്കബ്, അസിസ്റ്റന്റ് ഗവര്‍ണര്‍ ഡോ. ടെസി കുര്യന്‍, പബ്ലിക് ഇമേജ് ചെയര്‍മാന്‍ സന്തോഷ് മാട്ടേല്‍, ജോഷി വെട്ടുകാട്ടില്‍, ഡോ. ജോര്‍ജ്ജ് എഫ് മൂലയില്‍, ആര്‍ വി സുരേഷ് ബാബു, വിനോദ് സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.






0 Comments