Breaking...

9/recent/ticker-posts

Header Ads Widget

വെളിയന്നൂര്‍ നെല്ലിക്കാക്കുന്ന് ദേവീ ക്ഷേത്രത്തില്‍ ഗജപൂജയും ആനയൂട്ടും നടന്നു.

 


വെളിയന്നൂര്‍ നെല്ലിക്കാക്കുന്ന് ദേവീ ക്ഷേത്രത്തില്‍ ഗജപൂജയും ആനയൂട്ടും നടന്നു. രാവിലെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ നടന്നത്. തുടര്‍ന്ന്  ഗജപൂജയും ആനയൂട്ടും നടന്നു. ഇളമ്പിലാക്കാട്ട് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി ഗജപൂജാ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 


കിരണ്‍ നാരായണന്‍ കുട്ടി, നെല്ലിയെക്കാട്ട് മഹാദേവന്‍, വേണാട്ടുമറ്റം ഗോപാലന്‍കുട്ടി, കുമാരനല്ലൂര്‍ പുഷ്പ   പ്ലാത്തോട്ടം ബീന എന്നീ ആനകളാണ് ഗജപൂജയ്ക്കായി അണി നിരന്നത്. ഭരണിയൂട്ടും തുടര്‍ന്ന് നടന്നു. ക്ഷേത്രത്തില്‍ ഇദം പ്രഥമമായി നടക്കുന്ന ഗജപൂജയിലും ആനയൂട്ടിലും പങ്കെടുക്കാന്‍ നിരവധി ഭക്തരാണ് ക്ഷേത്രാങ്കണത്തിലെത്തിയത്.




Post a Comment

0 Comments