ദേശീയ ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സോഫിയാ ഫിസിക്‌സ് വിജ്ഞാന വിനിമയ ക്യാംപയിന്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍ ഐക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ സുമേഷ് ജോര്‍ജ്. ഫിസിക്‌സ് വിഭാഗം മേധാവി ഡോ സന്തോഷ്‌കുമാര്‍ ആര്‍ ഫിസിക്‌സ് വിഭാഗം അദ്ധ്യാപകരായ ബിറ്റി ജോസഫ് , നിഷാ ജോസഫ് ,ഡാനാ ജോസ് മരിയാ ജോസ്, അരുവിത്തുറ സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകരായ അനില്‍ രാജന്‍, സിന്ധു ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. ക്യാംപയിന്റെ ഭാഗമായി പ്രപഞ്ചശാസ്ത്ര അത്ഭുതങ്ങള്‍, ഭൗതികശാസ്ത്രം എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകളും ബഹിരാകാശയാന യാത്ര വീഡിയോ പ്രദര്‍ശനം, പ്രശ്‌നോത്തരി തുടങ്ങിയ പരിപാടികളുംസംഘടിപ്പിച്ചു.






0 Comments