ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ചരിത്ര വിജയത്തോടെ തിരഞ്ഞെടുക്കപ്പെട്ട മലയാളി സോജന്‍ ജോസഫിന് മാന്നാനം കുര്യാക്കോസ് എലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. കോട്ടയം കൈപ്പുഴയില്‍ നിന്ന് ആഷ്ഫോര്‍ഡിലെ എന്‍.എച്ച്.എസ്. ആശുപത്രിയില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സായി സേവനം തുടങ്ങിയ സോജന്‍ ജോസഫ് നാല് വര്‍ഷം മുന്‍പ് ലേബര്‍ പാര്‍ട്ടിയില്‍ സജീവമാകുകയും പൊതുപ്രവര്‍ത്തന രംഗത്തെ മികവുകൊണ്ട് വളരെ പെട്ടെന്ന് നേത്യനിരയില്‍ എത്തുകയുമായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ആഷ്‌ഫോര്‍ഡില്‍ അട്ടിമറി വിജയമാണ് ലേബര്‍ പാര്‍ട്ടി അംഗമായ സോജന്‍ ജോസഫ് നേടിയെടുത്തത്.കെ.ഇ. സ്‌കൂളില്‍ സ്വീകരണ സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.
. പ്രിന്‍സിപ്പല്‍ റവ.ഡോ. ജെയിംസ് മുല്ലശ്ശരി സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ആശംസകളര്‍പ്പിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ.ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷാജി ജോസഫ്, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് അഡ്വ. ജെയ്സണ്‍ ജോസഫ്, എന്നിവര്‍ സന്നിഹിതരായിരുന്നു. വിവിധ വിഷയങ്ങളെക്കുറിച്ച് സോജന്‍ ജോസഫ് എം.പി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.






0 Comments