എം സി റോഡില്‍ കുമാരനല്ലൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു. നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ കെട്ടിടത്തിലേയ്ക്കു ഇടിച്ചു കയറി. വ്യാഴാഴ്ച വൈകിട്ട് 4.45 നായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ ലോറിയും എതിര്‍ ദിശയില്‍ നിന്നും എത്തിയ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും അപകടത്തില്‍ തകര്‍ന്നു. കാറില്‍ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ വന്‍ ഗതാഗതക്കുരുക്കും ഉണ്ടായി. കാറോടിച്ചയാള്‍ ഉറങ്ങിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നത്.





0 Comments