പുതുപ്പള്ളി പാപ്പാലപറമ്പില്‍ പോത്തന്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള പുതുപ്പള്ളി അര്‍ജുനന്‍ എന്ന ആന ചരിഞ്ഞു. അമരത്തിന് നീര് ബാധിച്ച് കോട്ടയത്ത് തോട്ടയ്ക്കാട്ടെ കെട്ടുംതറയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ ആന ചരിഞ്ഞത്. ആസാം സ്വദേശിയായ ആനയ്ക്ക് 40 വയസ്സു പ്രായമുണ്ട്. പുതുപ്പള്ളി അര്‍ജുനന്‍ എഴുന്നള്ളത്തുകളിലും തടിപിടിക്കുന്നതിനും ഒരുപോലെ പങ്കെടുത്തിരുന്നു. എട്ട് ദിവസത്തോളമായി കാലിന് അസുഖ ബാധയായി ആന ചികിത്സയിലായിരുന്നു. ക്രെയിനുപയോഗിച്ച് ഉയര്‍ത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നില്‍ക്കാന്‍ കഴിയാത്ത നിലയിലായിരുന്നു.





0 Comments