Breaking...

9/recent/ticker-posts

Header Ads Widget

ഏറത്തേടത്ത് കൊട്ടാരം നടനകലാകേന്ദ്രം നാല്പത്തഞ്ചാം വാര്‍ഷികമാഘോഷിക്കുന്നു.

 


പാരമ്പര്യത്തനിമയോടെ വേലകളി എന്ന അനുഷ്ഠാന കലാരൂപത്തെ സംരക്ഷിച്ച് പുതുതലമുറയ്ക് പകര്‍ന്നു നല്‍കുന്ന ഏറത്തേടത്ത് കൊട്ടാരം നടനകലാകേന്ദ്രം നാല്പത്തഞ്ചാം വാര്‍ഷികമാഘോഷിക്കുന്നു.  വാര്‍ഷികത്തിന്റെയും, വേലകളി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെയും ആലോചനയോഗം കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം ഹാളില്‍ നടന്നു. ക്ഷേത്രം മാനേജരും , സംഘടക സമതിരക്ഷധികാരിയുമായ NP ശ്യാംകുമാര്‍ അധ്യക്ഷനായിരുന്നു. സംഘടക സമതി രക്ഷാധികാരി  ദിലീപ്കുമാര്‍ എം , നടരാജസുന്ദരം, നടനകലാകേന്ദ്രം പ്രസിഡണ്ട്  ശ്രീധരകൈമള്‍ , വേലകളി ആശാന്‍  നാരായണകൈമള്‍ , സംഘടക സമതി പ്രസിഡന്റ്  ജയചന്ദ്രന്‍ വൈക്കത്തുശ്ശേരി , സെക്രട്ടറി  ഹരികൃഷ്ണന്‍ കുട്ടിയാങ്കല്‍ , ബാബുരാജ് നടനകലാകേന്ദ്രം രക്ഷാധികാരി  ഗംഗാധരകൈമള്‍ , മുന്‍ പഞ്ചയത്ത് അംഗം  നീലകണ്ഠന്‍ നമ്പൂതിരി എന്നിവരും പങ്കെടുത്തു.  വേലകളിയെന്ന അനുഷ്ഠാനം നിലനിന്നുപോകേണ്ട ആവശ്യകതയെക്കുറിച്ചു വിവരിച്ചു. വേലകളി ആശാന്‍  പെരുമ്പാട്ട് നാരായണകൈമള്‍  വേലകളിയില്‍ കുട്ടികള്‍ക്ക് ശിക്ഷണം കൊടുക്കുന്ന രീതികളെക്കുറിച്ചും നടനകലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു വാര്‍ഷികാഘോഷത്തിനായി രൂപീകരിച്ച സമിതിയിലേക്ക്  അംഗങ്ങളെ തിരഞ്ഞെടുത്തു. വാര്‍ഷികാഘോഷവും പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും ഒക്ടോബറില്‍ സാംസ്‌കാരിക , പൊതു പ്രവര്‍ത്തകര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നടത്തുവാന്‍ യോഗം. തീരുമാനിച്ചു.




Post a Comment

0 Comments