ഒന്നേകാല്‍ കിലോ കഞ്ചാവുമായി മുന്‍ വിഗ്രഹ മോഷ്ടാവ് അറസ്റ്റില്‍. ഓണത്തിന് വില്പന നടത്തുവാനായി അന്യ സംസ്ഥാനത്ത് നിന്നും എത്തിച്ച ഒന്നേകാല്‍ കിലോ കഞ്ചാവുമായി വെള്ളുത്തുരുത്തി സ്വദേശി അനില്‍ കുമാര്‍ (58 ) നെ കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വെള്ളുത്തുരുത്തിയില്‍ ഇയാള്‍ താമസിക്കുന്ന വീടിന്റെ അലമാരയുടെ രഹസ്യ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ വ്യാപക തിരച്ചിലിലാണ് പ്രതി പിടിയിലായത്. ഇയാള്‍ കസ്റ്റഡിയിലായിട്ടും കഞ്ചാവ് വാങ്ങുവാന്‍ ആളുകള്‍ ഇയാളുടെ ഫോണിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. പ്രതിയുടെ പേരില്‍ വിഗ്രഹമോഷണമടക്കം നിരവധി കേസുകള്‍ കോട്ടയത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിലവിലുണ്ട്.
നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു എക്‌സൈസ് നടപടി. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് P. G, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബിനോദ് കെ.ആര്‍., രാജേഷ് S , നൗഷാദ് M, പ്രിവന്റീവ് ഓഫീസര്‍ നിഫി ജേക്കബ് , അരുണ്‍ മോഹന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍ K, വിനോദ് കുമാര്‍ V, അജു ജോസഫ് വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സബിത K V എന്നിവര്‍ പങ്കെടുത്തു.






0 Comments