കേരളം ശാന്തതയോടും സമാധാനത്തോടെയും മുന്നോട്ടു പോവുന്നതില്‍ ക്രൈസ്തവ സഭയുടെ പങ്ക് വലുതാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. യുവജനങ്ങള്‍ വിദേശങ്ങളിലേക്കു കടക്കുമ്പോള്‍ കേരളത്തില്‍ ജനസംഖ്യ കുറയുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അധിനിവേശങ്ങള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ സഭ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ കര്‍ഷകരുടെ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക പുരോഗതിക്കു കാരണമായിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധയുണ്ടായില്ലെങ്കില്‍ കാട്ടുമൃഗങ്ങള്‍ കടന്നുകയറി നാശം വരുത്തും. ഈ സാഹചര്യം മുന്നില്‍ക്കണ്ട് ആവശ്യമായ നടപടികള്‍ക്ക് സഭ നേതൃത്വം നല്‍കണം. വിദേശ പഠനത്തിനായി പലിശയില്ലാതെ 20 ലക്ഷം രൂപ നല്‍കുന്ന കേന്ദ്ര പദ്ധതി പ്രയോജനപ്പെടുത്തിയവരില്‍ അന്‍പതു ശതമാനത്തിലധികം കേരളത്തില്‍ നിന്നാണെന്നും അവരില്‍ ഭൂരിപക്ഷവും ക്രൈസ്തവ സമൂഹത്തില്‍ നിന്നാണെന്നും മന്ത്രി പറഞ്ഞു. ആവശ്യം പരിഗണിച്ച് ചെറിയ പലിശയോടെ തുക 30 ലക്ഷമായി അടുത്തു തന്നെ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പാലായില്‍ സീറോ മലബാര്‍സഭ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.





0 Comments