കോട്ടയം പുതുപ്പള്ളിയില്‍ സ്വര്‍ണം പൂജിക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് 12 പവന്‍ തട്ടിയെടുത്ത കേസില്‍ യുവതി പിടിയിലായി. പാലാ കടനാട് സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. കൂട്ടുപ്രതിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പുതുപ്പള്ളി ഇരവിനെല്ലൂര്‍ സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ച് യുവതികള്‍ സ്വര്‍ണം തട്ടിയത്. പ്രതികളില്‍ ഒരാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.





0 Comments