Breaking...

9/recent/ticker-posts

Header Ads Widget

ഭക്ഷ്യ ഉല്‍പാദന വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

 


ഏറ്റുമാനൂര്‍ നഗരസഭയുടെ പരിധിയില്‍ വരുന്ന തെള്ളകം, ഏറ്റുമാനൂര്‍ പ്രദേശങ്ങളിലെ ഭക്ഷ്യ ഉല്‍പാദന വിതരണ സ്ഥാപനങ്ങളില്‍ ടീം ഹെല്‍ത്തി കേരള പ്രോഗ്രാമിന്റെ ഭാഗമായി പരിശോധന നടത്തി.ഏറ്റുമാനൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം  ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജയന്‍ K. A. യുടെ നേതൃത്വത്തിലാണ്ആരോഗ്യ പ്രവര്‍ത്തകര്‍ 'പരിശോധന നടത്തിയത്. ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ്, ഗുണമേന്മ പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നല്‍കുകയും, ഉപയോഗയോഗ്യമല്ലത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ നശിപ്പിക്കുകയും,  ചെയ്തു. തുടര്‍ ദിവസങ്ങളിലും പരിശോധന തുടരുമെന്നും  നിയമാനുസൃത ബോര്‍ഡ് എല്ലാ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നും ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി രാമചന്ദ്രന്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിന്ദു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി. ജി. ശ്രീനിവാസന്‍ , സുഭാഷ് എ. സി, രാജീവ് എസ്. ആര്‍. എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.




Post a Comment

0 Comments