വിദേശത്തു ജോലി വാഗ്ദാനത്തില്‍ വിശ്വസിച്ച് വന്‍തുക നല്‍കി കബളിപ്പിക്കപ്പെട്ട ആളുകളുടെ നേതൃത്വത്തില്‍ പാലായില്‍ ജാഗ്രതാ സമ്മേളനം നടന്നു. പാലാ ളാലം പാലത്തില്‍ നിന്നും ടൗണ്‍ ചുറ്റി നടത്തിയ റോഡ്‌ഷോയെ തുടര്‍ന്ന് നടന്ന ജാഗ്രത സമ്മേളനം പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരുടെ പണം കവരുന്ന തട്ടിപ്പുവീരന്മാരെ സാമൂഹ്യമായി ഒറ്റപ്പെടുത്തണമെന്ന് ജോയി കളരിക്കല്‍ പറഞ്ഞു.
പാലാ സ്വദേശി രാജേഷ്.ഐ. വി യും കരിംകുന്നം സ്വദേശി മനുമോന്‍ ജോസുമാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള നൂറുകണക്കിന് ആളുകളില്‍ നിന്നായി കോടികള്‍ തട്ടിച്ചു മുങ്ങിയത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ടുകൂടി ആണ് സമരം നടത്തിയത്. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡേവിഡ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കണ്‍വീനര്‍ പി.പി.അനില്‍കുമാര്‍,, കെ. കെ.ബാലകൃഷ്ണപിള്ള കെ. എന്‍. കനകതാരം, വിമല്‍കുമാര്‍, ശരത്ചന്ദ്രന്‍ ലതീഷ് രവീന്ദ്രന്‍ ..തുടങ്ങിയര്‍ പ്രസംഗിച്ചു.


.webp)



0 Comments