ബുധനാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കല്ലറ പഞ്ചായത്തിലെ പെരുംതുരുത്തില്‍ വ്യാപക നാശനഷ്ടം. 11-ാം വാര്‍ഡില്‍ മോഹനന്‍ നായര്‍ മാണാലയില്‍, ചാക്കോ വലിയ പറമ്പില്‍ 10 ആം വാര്‍ഡില്‍ പീറ്റര്‍ മേലെടത്തു കുഴുപ്പില്‍, ജോസഫ് ചാമപ്പറമ്പില്‍, സന്തോഷ് കുമാര്‍, പൗലോസ്, തൊട്ടുവേലില്‍ തുടങ്ങിയവരുടെ വീടുകളുടെ മുകളില്‍ മരങ്ങള്‍ വീണു നാശനഷ്ടങ്ങള്‍ സംഭവിച്ചു. വന്‍ മരങ്ങള്‍ കടപുഴകി വീണു പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മരം വീണ് ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകര്‍ന്നു വീണു. കല്ലറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.


.webp)


0 Comments