Breaking...

9/recent/ticker-posts

Header Ads Widget

തൊഴിലുറപ്പ് തൊഴിലാളികള്‍, മുതിര്‍ന്ന കര്‍ഷകര്‍ എന്നിവരുമായി ആശയവിനിമയം നടത്തി

 


കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ  വിദ്യാര്‍ത്ഥികള്‍ ലോക നാട്ടറിവ് ദിനാചരണത്തിന്റെ ഭാഗമായി നാട്ടിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, മുതിര്‍ന്ന കര്‍ഷകര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.  കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജിന്‍സി എലിസബത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകള്‍ സ്‌കൂളില്‍ നിന്നും എത്തിയ  അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.   വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് തൊഴിലുറപ്പ് അംഗങ്ങള്‍ മറുപടി നല്‍കി. തൊഴിലുറപ്പ് പദ്ധതിയിലൂടെ വ്യക്തികളുടെ സ്വയം പര്യാപ്തത, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, കുടുംബത്തിന്റെ സമൃദ്ധി, ഗ്രാമ വികസനം, നാടിന്റെ പുരോഗതി, എന്നിവ സാധ്യമാകുന്നതിനെക്കുറിച്ച് അവര്‍ വിശദീകരിച്ച് നല്‍കി. നാട്ടിലെ മുതിര്‍ന്ന കര്‍ഷകനായ ഫിലിപ്പ് പാലകന്‍ കൃഷിയുടെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് കുട്ടികളോട് സംവദിച്ചു. തന്റെ കൃഷി സ്ഥലത്ത്  അദ്ദേഹം നടത്തിയ വിവിധ പരീക്ഷണങ്ങളെ പറ്റിയും, സമ്മിശ്ര കൃഷി രീതി ഉള്‍പ്പെടെ, വിവിധതരത്തിലുള്ള ജൈവകൃഷിരീതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.  അധ്യാപകരായ മാത്യു ഫിലിപ്പ്, പിങ്കി ജോയ്, ജിനോ തോമസ്, മാത്യൂസ് ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments