കേരള വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ മാര്‍ക്കറ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു. ഏറ്റുമാനൂര്‍ താര ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. സമിതി യൂണിറ്റ് പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു.. സമിതി ,ഏരിയ പ്രസിഡന്റ് ടി.എം മാത്യു തെങ്ങുംപ്ലാക്കല്‍ പതാക ഉയര്‍ത്തി.
യൂണിറ്റ് സെക്രട്ടറി എന്‍.ഡി സണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ജില്ലാ ട്രഷറര്‍ അബ്ദുല്‍ സലീം മെമ്പര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. ഏരിയ സെക്രട്ടറി എം.കെ സുഗതന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി എന്‍.ഡി സണ്ണി, പിസിബി മണിയച്ചന്‍, ബിജു ജോസഫ്, ജി.ജി സന്തോഷ്‌കുമാര്‍, അമ്പിളി ജയ്മോന്‍ എന്നിവര്‍ പ്രസംഗിച്ചു.






0 Comments