കിടങ്ങൂര്‍ സൗത്ത് സ്‌നേഹഭവന്‍ ചാപ്പലില്‍ വിശുദ്ധ പത്താം പീയൂസിന്റെ നൊവേന തിരുനാളാഘോഷം സമാപിച്ചു. ഓഗസ്റ്റ് 16 ന് കൊടിയേറി ആരംഭിച്ച തിരുനാളാഘൊഷങ്ങളുടെ സമാപന ദിവസമായ ഞായറാഴ്ച വൈകീട്ട് ജപമാലയും തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയും നടന്നു.
ഫാദര്‍ റിന്‍ഷോ കട്ടേല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാദര്‍ റജി മുട്ടത്തില്‍ സന്ദേശം നല്‍കി. ഫാദര്‍ സ്റ്റീഫന്‍ മുരിയംകോട്ടു നിരപ്പേല്‍ പരിശുദ്ധകുര്‍ബ്ബാനയുടെ ആശീര്‍വ്വാദകര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് പുന്നത്തുറ കുരിശുപള്ളിയിലേക്ക് നടന്ന മെഴുകുതിരി പ്രഭക്ഷിണത്തില്‍ നിരവധിയാളുകള്‍ പ്രാര്‍ത്ഥനകളോടെ പങ്കെടുത്തു.






0 Comments