Breaking...

9/recent/ticker-posts

Header Ads Widget

ലോറി കാറിലിടിച്ചു അപകടം

 


നിയന്ത്രണംവിട്ട നാഷണല്‍ പെര്‍മിറ്റ് ലോറി പെട്രോള്‍ പമ്പില്‍നിന്ന് ഇറങ്ങുകയായിരുന്ന കാറിലിടിച്ചു. ഉച്ചയ്ക് 12 മണിയോടെഏറ്റുമാനൂര്‍ തലയോലപ്പറമ്പ് റോഡില്‍ ഇല്ലിത്തൊണ്ടിനു സമീപത്തെ പെട്രോള്‍ പമ്പിനു മുന്നിലാണ് അപകടമുണ്ടായത്. ഇരുവാഹനങ്ങളിലെയും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ  രക്ഷപെട്ടു.  റോഡരികിലെ പമ്പിന്റെ ഡിവൈഡറില്‍ ഇടിച്ചു നിന്നതിനാല്‍തിനാല്‍ വന്‍ അപകടം ഒഴിവായി.  കോട്ടയത്തുനിന്ന് മഹാരാഷ്ട്രയിലെ പൂനൈയിലേക്ക് പായ്ക്കിങ് കേയ്സിനായുള്ള തടിയുമായി പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 



പെട്രോള്‍ പമ്പില്‍നിന്നു ഡീസലടിച്ചതിനുശേഷം പാലയിലേക്ക് പോകുന്നതിനായി റോഡിലേക്ക് ഇറങ്ങുകയായിരുന്ന വൈക്കം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുന്‍വശം ഇടിച്ചു തകര്‍ത്തശേഷം ലോറി പമ്പിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറ് എതിര്‍ദിശയിലേക്ക് തിരിഞ്ഞുപോയി. . ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍വശവും എന്‍ജിനും പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് തലയോലപ്പറമ്പ് ഏറ്റുമാനൂര്‍ റോഡില്‍ ഭാഗീകമായി ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.




Post a Comment

0 Comments