Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മ അയ്യന്‍കാളി ഗുരുദേവന്റെ 161-ാമത് ജയന്തി ആഘോഷം ബുധനാഴ്ച നടക്കും.

 


മഹാത്മ അയ്യന്‍കാളി ഗുരുദേവന്റെ 161-ാമത് ജയന്തി ആഘോഷം ബുധനാഴ്ച നടക്കും. എ.കെ.സി.എച്ച്.എം.എസ് കോട്ടയം താലൂക്ക് യൂണിയന്റ നേതൃത്വത്തില്‍  മഹാത്മ അയ്യന്‍കാളി ഗുരുദേവ  ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച വെങ്ങാനൂര്‍ തീര്‍ത്ഥാടനം നടക്കും. രാവിലെ 7.30 ന് യൂണിയന്റെ കീഴില്‍ ഉള്ള 22 ശാഖകളില്‍ നിന്നുമുള്ളവരാണ് വെങ്ങാനൂര്‍ തീര്‍ത്ഥാടനം നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ കോട്ടയം പഴയ ബസ് സ്റ്റാന്‍ഡ് മൈതാനത്ത്  സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ജെ. രാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സെപ്റ്റംബര്‍ 16-ന് വൈകുന്നേരം 3.30 -ന് കോട്ടയം ബാങ്ക് എംപ്ലോയിമെന്റ് ഹാളില്‍  അയ്യന്‍കാളി ഗുരുദേവന്റെ 161-ാമത് അവിട്ടം തിരുനാള്‍ ഉത്സവം നടക്കും. മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് കരുണാകരന്‍ പരിപ്പില്‍ അധ്യക്ഷത വഹിക്കും


.ഫ്രാന്‍സീസ് ജോര്‍ജ് എം.പി ജന്മദിന സന്ദേശം നല്‍കും മഹാസഭ പ്രസിഡന്റ് പി.എസ്. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എസ്എസ്എല്‍സി ക്ക് ഉന്നതവിജയം കൈവരിച്ച കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും വിതരണം ചെയ്യും. കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഗുരുകുലം അധ്യാപകരെ ആദരിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികള്‍ ഒഴിവാക്കി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സജികുമാര്‍ പെരുമ്പായിക്കാട് , കെ.സി. ഷാജി, സന്തോഷ് പുന്നത്തുറ , ബിനീഷ് വയലാ, ബിനു പെരുമ്പായിക്കാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.





Post a Comment

0 Comments