Breaking...

9/recent/ticker-posts

Header Ads Widget

ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നല്‍കി

 


ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നല്‍കി.  മലങ്കര മെത്രാപ്പോലീത്തയെ ഫാ. കുറിയാക്കോസ് കാലായില്‍, ഫാ.ജെ. മാത്യു മണവത്ത്, ഫാ. ലിറ്റു തണ്ടാശേരി, ഫാ. ഏബ്രഹാം കരിമ്പന്നൂര്‍ എന്നിവര്‍ ചേര്‍ന്നു കാപ്പ അണിയിച്ചു.  കത്തീഡ്രല്‍ അങ്കണത്തില്‍ പ്രവേശിച്ച മെത്രാപ്പൊലിത്ത കിഴക്ക് വശത്തെ കൊടിമരത്തില്‍ പാത്രിയര്‍ക്കാ പതാക ഉയര്‍ത്തി. വിശ്വാസ പ്രഖ്യാപന സമ്മേളനത്തില്‍ ഫാ. കുറിയാക്കോസ് ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പാ  അധ്യക്ഷനായി.


 കത്തീഡ്രല്‍ സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തില്‍ വിശ്വാസ പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. പ്രതിസന്ധികള്‍ സഭയ്ക്ക് പുതിയ അനുഭവമല്ലെന്നും പ്രതിസന്ധിയിലൂടെ ഊര്‍ജ്ജം സംഭരിച്ച സഭയാണ് യാക്കോബായ സഭയെന്നും മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ് പറഞ്ഞു. സമ്മേളന ഉദ്ഘാടനം കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോര്‍ തിമോത്തിയോസ് നിര്‍വഹിച്ചു. ക്‌നനായ അതിഭദ്രാസനത്തിന്റെ റാന്നി മേഖലാധിപന്‍ കുര്യാക്കോസ് മോര്‍ ഈവാനിയോസ്, ബെന്നി ബെഹനാന്‍ എംപി എന്നിവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments