Breaking...

9/recent/ticker-posts

Header Ads Widget

യാത്രാക്ലേശത്തിന് പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയുമായി കുറിച്ചിത്താനം നിവാസികള്‍.

 


മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച കുറവിലങ്ങാട്ട് നടക്കുന്ന ജനകീയ സദസ്സില്‍ തങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് മണ്ണയ്ക്കനാട് കുറിച്ചിത്താനം നിവാസികള്‍. ഗ്രാമീണ മേഖലയില്‍ പൊതുഗതാഗത സൗകര്യമില്ലാത്ത റൂട്ടുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ദീര്‍ഘകാലമായി നിലച്ചുപോയ  ബസ് സര്‍വ്വീസുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി അനുകൂല നടപടി പ്രതീക്ഷിക്കുകയാണ് പ്രദേശവാസികള്‍. കോട്ടയത്തു നിന്നും കുറവിലങ്ങാട് മണ്ണയ്ക്കനാട്  വലിയപാറ കുറിച്ചിത്താനം വഴി ഉഴവൂരിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന KSRTC ബസ് നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങളായി ലാഭകരമായ റൂട്ട് അധികൃതര്‍ നിമത്തലാക്കയായിരുന്നു. പാലായില്‍ നിന്നും കുറിച്ചിത്താനം വലിയ പാറ മണ്ണയ്ക്കനാട് വഴി കുറുപ്പുന്തറയിലേക്ക് 17 വര്‍ഷക്കാലം തുടര്‍ച്ചയായി സര്‍വ്വീസ് നടത്തിയ ബസ്സും ദീര്‍ഘകാലമായി ഓടുന്നില്ല. ബസ്സില്ലാത്തതു മൂലം കിലോമീറ്ററുകളോളം ഓട്ടോറിക്ഷയില്‍ പോകേണ്ടി വരുന്നവരും മൂന്നും നാലും കിലോമീറ്റര്‍ നടന്ന് ബസ്സില്‍ കയറുന്നവരും തങ്ങളുടെ ദുരിതം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്




Post a Comment

0 Comments