പാലാ നഗരസഭയിലെ ഇരുപത്തിമൂന്നാം വാര്‍ഡില്‍ മിനി എം.സി.എഫിന്റെ പരിസരം മാലിന്യ കേന്ദ്രമായി മാറുന്നു. പുലിയന്നൂര്‍ കാണിയ്ക്ക മണ്ഡപം ജംഗ്ക്ഷനില്‍ നഗരസഭ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിയ്ക്കുന്ന മിനി എം.സി.എഫ് ന്റെ പരിസരത്ത് ആണ് മാലിന്യം തള്ളുന്നത്. വലിയ ചാക്കുകളില്‍ കെട്ടി മാലിന്യങ്ങള്‍ വാഹനത്തില്‍ എത്തിച്ച് ഇവിടെ തള്ളുകയാണ് .
ആഹാര പദാര്‍ത്ഥങ്ങള്‍ അടക്കം ഉള്ള മാലിന്യങ്ങള്‍ ആണ് ഇവിടെ തള്ളുന്നത്. മാലിന്യങ്ങളില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമായിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് മാലിന്യം നീക്കാനുള്ള നടപടി ഉണ്ടാവണമെന്ന ആവശ്യമാണ് ഉയരുന്നത്.






0 Comments