ബണ്ണിനുള്ളില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 20 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കള്‍ ചങ്ങനാശ്ശേരിയില്‍ പിടിയില്‍. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചങ്ങനാശേരി പൊലീസും ചേര്‍ന്നാണ് ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ വീട്ടില്‍ അമ്പാടി ബിജു (23), ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപം തോപ്പില്‍ താഴെയില്‍ വീട്ടില്‍ അഖില്‍ ടി.എസ് (24) എന്നിവരെ പിടികൂടിയത്. ഇവര്‍ ബംഗളൂരുവില്‍ നിന്നും അന്തര്‍ സംസ്ഥാന ബസില്‍ കടത്തിക്കൊണ്ടു വന്ന ലഹരി മരുന്നാണ് പൊലീസ് സംഘം പിടികൂടിയത്. ബംഗളൂരുവില്‍ നിന്നും പ്രതികള്‍ ലഹരിയുമായി എത്തുന്നതായി ലഹരി വിരുദ്ധ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ പെരുന്ന എന്‍.എസ്.എസ് കോളേജിനു സമീപം പ്രതികളെ കാത്തു നില്‍ക്കുകയായിരുന്നു. ഈ സമയം പ്രതികള്‍ അന്തര്‍ സംസ്ഥാന ബസില്‍ ഇവിടെ വന്നിറങ്ങി. തുടര്‍ന്ന്, പൊലീസ് സംഘം സ്ഥലത്ത് എത്തി രണ്ടു പേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.





0 Comments