പുലിയന്നൂരില്‍ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയ മിനി MCF പരിസരം നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. പുലിയന്നൂര്‍ കാണിയ്ക്ക മണ്ഡപം ജംഗ്ഷനില്‍ നഗരസഭ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിയ്ക്കുന്ന മിനി എം.സി.എഫിന്റെ പരിസരത്ത് മാലിന്യം തള്ളുന്നത് പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്ന സാഹചര്യം സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രശ്‌നം ശ്രദ്ധയില്‍ പെട്ടതോടെ അധികൃതര്‍ ശുചീകരണത്തിന് നടപടി സ്വീകരിക്കുകയായിരുന്നു.
വലിയ ചാക്കുകളില്‍ കെട്ടി മാലിന്യങ്ങള്‍ വാഹനത്തില്‍ എത്തിച്ച് ഇവിടെ തള്ളുന്നത് പതിവായിരുന്നു. മിനി MCF ജംഗ്ഷനില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുമെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു. ദുര്‍ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ നഗരസഭ നടപടി സ്വീകരിച്ചത് പ്രദേശവാസികള്‍ക്ക്ആശ്വാസമായി.






0 Comments