മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്നതാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടെന്ന് മോന്‍സ് ജോസഫ് MLA. തമിഴ്‌നാടിന് വെള്ളവും കേരളത്തിനു സുരക്ഷയും നല്‍കണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക വേണ്ടന്ന ജലവിഭവ മന്ത്രിയുടെ നിലപാട് അപക്വമാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമീപനത്തില്‍ നിന്ന് പിന്‍മാറി പുതിയ ഡാം നിര്‍മ്മിക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി വിഷയത്തില്‍ UDF നിലപാട് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്ക ണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.






0 Comments