അച്ഛനെ മകന്‍ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ആണ് സംഭവം. ചേപ്പുംപാറ പടലുക്കല്‍ ഷാജി ജോര്‍ജ് (57) ആണ് മകന്‍ രാഹുല്‍ ഷാജിയുടെ അടിയേറ്റ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിന്റെ ഡോര്‍ തുറന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. മദ്യപിച്ചിരുന്ന രാഹുല്‍ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് പിതാവിനെ അടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഷാജിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മകന്‍ രാഹുലിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു.






0 Comments