Breaking...

9/recent/ticker-posts

Header Ads Widget

ന്യൂ വൈബ് ഫാമിലി ഹെയര്‍ ആന്‍ഡ് ബ്യൂട്ടി സലൂണ്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

 


ന്യൂ വൈബ് ഫാമിലി ഹെയര്‍ ആന്‍ഡ് ബ്യൂട്ടി സലൂണ്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഏറ്റുമാനൂര്‍ പാലാ റോഡില്‍  പഞ്ചാബ് നാഷണല്‍ ബാങ്കിന് എതിര്‍വശം  തൈപ്പറമ്പില്‍ ബില്‍ഡിങ്ങിലാണ് ന്യൂ വൈബ് ഫാമിലി സലൂണ്‍ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഹെയര്‍ സ്‌റ്റൈലിംഗ്, ഫേഷ്യല്‍സ്, ബ്രൈഡല്‍ മേക്കപ്പ്,  ആഘോഷ വേളകള്‍ക്കായുള്ള മേയ്ക്കപ്പ്, ഹെയര്‍ ഡ്രെസ്സിംഗ്,  ത്രെഡിംഗ് ബ്ലിച്ച്  വാക്‌സിംഗ് തുടങ്ങിയ എല്ലാ സേവനങ്ങളും ന്യൂ വൈബ് ഫാമിലി ഹെയര്‍ ആന്‍ഡ് ബ്യൂട്ടി സലൂണില്‍ ലഭ്യമാണ്.  


ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍  ലൗലി ജോര്‍ജ്ജ് ജെന്റ്സ് വിഭാഗത്തിന്റെയും കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയും, വ്യാപാരി വ്യവസായി ക്ഷേമനിധി  വൈസ് ചെയര്‍മാനുമായ ഇ.എസ് ബിജു ലേഡീസ് വിഭാഗത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.  സിനി സീരിയല്‍ ആര്‍ട്ടിസ്റ്റ് ഇഷാനി, കാണക്കാരി പഞ്ചായത്ത്  സ്റ്റാന്‍ഡിങ് കമ്മറ്റി  ചെയര്‍മാനും,  കാണക്കാരി അരവിന്ദാക്ഷന്‍, ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ രശ്മി ശ്യാം, ഹരി ഏറ്റുമാനൂര്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ബുക്കിംഗിലൂടെ  പ്രായമായവര്‍ക്കും,  രോഗികള്‍ക്കുമായി വീട്ടില്‍ എത്തി സേവനം നല്‍കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.





Post a Comment

0 Comments