Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷിക ആഘോഷവും, നിര്‍ഭയ ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനവും

 


നിര്‍ഭയ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ അഞ്ചാമത് വാര്‍ഷിക ആഘോഷവും, നിര്‍ഭയ ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനവും ഏറ്റുമാനൂര്‍ വെട്ടിമുകള്‍ അമല ഓഡിറ്റോറിയത്തില്‍ നടന്നു.  അഡ്വ.  മോന്‍സ് ജോസഫ് എംഎല്‍എ  ഉദ്ഘാടനം ചെയ്തു. നിര്‍ഭയ ഡയറക്ടര്‍ ഡോ. എസ് അശ്വതി അധ്യക്ഷത വഹിച്ചു. ജപ്തി നടപടി നേരിട്ട 10 കുടുംബങ്ങള്‍ക്ക് അവരുടെ വസ്തു വീണ്ടെടുത്ത് നല്‍കിയതിന്റെ പ്രമാണം ചടങ്ങില്‍ കൈമാറി.  



നിര്‍ഭയ ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം  അഡ്വ. ശ്രീനിവാസന്‍ നിര്‍വഹിച്ചു. നിര്‍ഭയ കോ ഡയറക്ടര്‍ ശശിധരന്‍ നായര്‍,  ഷിന്റോ മാണി,  വൈക്കം ഭാസി, നിര്‍ഭയ കോഡിനേറ്റര്‍ ശ്യാംകുമാര്‍, ഷിബു പിയു എന്നിവര്‍ സംസാരിച്ചു.  ക്യാന്‍സര്‍, കിഡ്നി, ഹാര്‍ട്ട്, രോഗികള്‍ക്ക്  ചികിത്സ സഹായവും വിതരണം ചെയ്തു.




Post a Comment

0 Comments