കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ കടുത്തുരുത്തി സഹകരണ ആശുപത്രിയുമായി സഹകരിച്ച് അവയവദാന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ വി കെ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സീമ സൈമണ്‍ അധ്യക്ഷയായിരുന്നു. സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ, സീനിയര്‍ അസിസ്റ്റന്റ് ജിജിമോള്‍ എബ്രഹാം, ആശുപത്രി മാനേജര്‍ മനോജ് ജോസഫ്, സ്‌കൂള്‍ പ്രധാന അധ്യാപിക സുജാ മേരി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, പിടിഎ പ്രസിഡന്റ് എബി കുന്നശ്ശേരില്‍, കോഡിനേറ്റര്‍മാരായ ജിനോ പിങ്കി ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


.webp)


0 Comments