ഓര്‍ത്തഡോക്‌സ് സഭാ അല്‍മായ വേദിയുടെ ആഭിമുഖ്യത്തില്‍ സഭാ വിശ്വാസികളുടെ സെമിനാറും സമ്മേളനവും ഓഗസ്റ്റ് 25ന് കോട്ടയം വൈഎംസിഎയില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ മലങ്കരസഭാ ഭരണഘടനയും അല്‍മായ പ്രാതിനിധ്യവും എന്ന വിഷയത്തില്‍ റിട്ട. ഹൈക്കോടതി ജസ്റ്റിസ് ബി. കെമാല്‍ പാഷ, ഡോക്ടര്‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, സഭാ മുന്‍ വൈദിക ട്രസ്റ്റി ഫാ.ഡോ. എം ഒ ജോണ്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ്, അസോസിയേഷന്‍ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മന്‍ തുടങ്ങിയവര്‍ സംസാരിക്കും. മലങ്കര സഭാ സമൂഹം ഭിന്നത വെടിഞ്ഞ് ഒന്നാകുന്നത് ചില അവസരവാദ രാഷ്ട്രീയക്കാരും മറ്റു ചില സഭക്കാരും ചില സംഘടനാ സമുദായ നേതാക്കളും ഭയക്കുകയാണെന്നും അല്‍മായ വേദി ഭാരവാഹികള്‍ ആരോപിച്ചു. മലങ്കരയിലെ ഇരുവിഭാഗങ്ങളും വീണ്ടും ഒരുമിച്ച് ഒരു ആരാധനാ സമൂഹമായി മാറണമെന്നു തന്നെയാണ് അല്മായ വേദി ആഗ്രഹിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ അല്‍മായ വേദി പ്രസിഡന്റ് സുനില്‍ സി എബ്രഹാം, സെക്രട്ടറി ഡോ.റോബിന്‍ പി മാത്യു, ട്രഷറര്‍ സന്തോഷ് എം സാം, സന്തോഷ് മൂലയില്‍, ജോയിന്റ് സെക്രട്ടറി ജോര്‍ജ് പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments