Breaking...

9/recent/ticker-posts

Header Ads Widget

ഓണം വിപണിയിലേക്ക് വട്ടവടയില്‍ നിന്ന് പച്ചക്കറികളെത്തിച്ച് പാലാ അഗ്രിമ.


 

ഓണം വിപണിയിലേക്ക് വട്ടവടയില്‍ നിന്ന് പച്ചക്കറികളെത്തിച്ച് പാലാ അഗ്രിമ.  ഗുണമേന്മയും വിഷരഹിതവുമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനായാണ് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഇടുക്കി രൂപതയുടെ സഹകരണത്തോടെ വട്ടവടയില്‍ നിന്ന്  വിവിധയിനം പച്ചക്കറികള്‍ പാലാ അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ വിപണനത്തിനെത്തിച്ചത്.  പാലാ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. ക്രിസ്റ്റി പന്തലാനി സി. ലിനറ്റിന് പടവലങ്ങ നല്‍കികൊണ്ട് വിപണന ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കേല്‍ അധ്യക്ഷനായിരുന്നു. അസി. ഡയറക്ടര്‍ ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റീസ് കൂനാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 


 ഗുണമേന്മയുള്ള കോവല്‍ തൈകളുടെ വിതരണോദ്ഘാടനം ഡോ. അലക്‌സ് തണ്ണിപ്പാറയ്ക്ക് നല്‍കി കൊണ്ട് ഫാ.തോമസ് കിഴക്കേല്‍ നിര്‍വ്വഹിച്ചു. ജോയി മലയില്‍, ജോയി വട്ടക്കുന്നേല്‍, ജോബി ജോസ് , ജസ്റ്റിന്‍ ജോസഫ്, റോണിമോന്‍ റോയി, സി. ജസ്‌ലിന്‍, ലിസമ്മ കുര്യന്‍, ജയ്‌സി മാത്യു തുടങ്ങിയവര്‍നേതൃത്വംനല്‍കി.






Post a Comment

0 Comments