പാലാ കെ.എം. മാണി ബൈപ്പാസില്‍ ളാലം പുത്തന്‍പള്ളിക്കും ആര്‍.വി ജംഗ്ഷനും ഇടയിലുള്ള ഇറക്കത്തില്‍ അപകടങ്ങള്‍ പതിവാകുന്നു. ഈ റോഡില്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധി യാത്രക്കാര്‍ നിത്യേന സഞ്ചരിക്കുണ്ട്. റോഡ് ടാറിഗിലെ അപാകത ഒരു പരിധി വരെ അപകട കാരണമാകുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ കേറ്ററിംഗ് സ്ഥാപനത്തിന്റെ വാന്‍ മറിഞ്ഞ് അപകടം സംഭവിച്ചു. അപകടത്തില്‍ പരുക്കേറ്റ രാമപുരം സ്വദേശി അര്‍ജുന്‍ മുരളിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പാലാ കാര്‍മല്‍ സ്‌കൂളിന് സമീപമായിരുന്നു അപകടം. റോഡില്‍ അപകടങ്ങള്‍ പെരുകുന്നത് തടയാന്‍ അധികാരികളുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകണമെന്ന് കെ.റ്റി.യു.സി. ബി സംസ്ഥാന പ്രസിഡണ്ട് മനോജ് മഞ്ചേരില്‍ ആവശ്യപ്പെട്ടു. ദേവാലയങ്ങളിലേക്ക് പോകുന്നവരും സ്‌കൂള്‍ കുട്ടികളും ആശുപത്രികളിലേക്ക് പോകുന്നവരും സഞ്ചരിക്കുന്ന റോഡില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്. പിഡബ്ല്യുഡി മിനിസ്റ്റര്‍ അടക്കമുള്ളവര്‍ക്ക് പരാതി കൊടുക്കുമെന്നും ktuc നേതാക്കളായ മനോജ് മഞ്ചേരില്‍ ,വേണു എന്നിവര്‍അറിയിച്ചു.





0 Comments