Breaking...

9/recent/ticker-posts

Header Ads Widget

വാഹനം മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.

 


പാലായില്‍ കാറ്ററിങ് സ്ഥാപനത്തിന്റെ വാഹനം മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ആയിരുന്നു അപകടം. പാലാ ബൈപ്പാസില്‍ കാര്‍മല്‍ സ്‌കൂള്‍ സമീപമായിരുന്നു അപകടം. പാകം ചെയ്ത ഭക്ഷണങ്ങളും ജോലിക്കാരുമായി പോയ വാഹനം ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സാരമായി പരിക്കേറ്റ യുവാവിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ പാലാ ഗവണ്‍മെന്റ് ആശുപതിയിലും പ്രവേശിപ്പിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ റോഡില്‍ നിരന്നു.   പാലാ ഫയര്‍ ഫോഴ്‌സ് എത്തി റോഡ് കഴുകി വൃത്തിയാക്കി.  പാലാ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു .




Post a Comment

0 Comments