Breaking...

9/recent/ticker-posts

Header Ads Widget

ളാലം ബ്ലോക്കിൽ പ്രാദേശിക തൊഴിൽമേള കൾ

 


കുടുംബശ്രീ ജില്ലാ മിഷൻ ന്റെ നേതൃത്വത്തിൽ DDUGKY - K DISC സംയുക്തമായി ളാലം ബ്ലോക്കിൽ പ്രാദേശിക തൊഴിൽമേള കൾ നടത്തുന്നു. ഓഗസ്റ്റ് 23 വെള്ളിയാഴ്ച ഭരണങ്ങാനം പഞ്ചായത്ത്‌ ഹാളിൽ വെച്ചും ഓഗസ്റ്റ് 24 ശനിയാഴ്ച്ച കടനാട് പഞ്ചായത്ത്‌ ഹാളിൽ വെച്ചും നടത്തപ്പെടുന്ന തൊഴിൽമേളകളിൽ പത്തോളം കമ്പനികൾ പങ്കെടുക്കും. 140 തിൽ പരം ഒഴിവുകളിലേക്ക് SSLCയോഗ്യത മുതൽ പോസ്റ്റ്‌ graduation യോഗ്യത ഉള്ളവർക്കു വരെ പങ്കെടുക്കാം.  ബാങ്കിംഗ്, ഇൻഷുറൻസ്, സെയിൽസ്, ഓഫീസ്. അസിസ്റ്റന്റ്, അക്കൗണ്ടന്റ് ഉൾപ്പെടെ ഉള്ള മേഖലകളിലാണ് തൊഴിൽ അവസരമുള്ളത് 

രാവിലെ 10 മുതൽ 1 വരെയാണ് തൊഴിൽ മേള നടക്കുന്നത്. 

രാവിലെ 9.30 മുതൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. 

ഇന്റർവ്യൂ ന് എത്തുന്നവർ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന രേഖകൾ നിർബന്ധമായും കൊണ്ടുവരണമെന്ന് അധികൃതർ അറിയിച്ചു.പ്രാദേശിക ഒഴിവുകൾ  പ്രാദേശികമായി തന്നെ നികത്തുക എന്ന ലക്ഷ്യത്തോടെ ആണ് ആദ്യമായി പ്രാദേശിക തൊഴിൽ മേളകൾ നടത്തുന്നത് വെള്ളിയാഴ്ച ഭരണങ്ങാനം പഞ്ചായത്ത് ഹാളിൽ തൊഴിൽമേള പഞ്ചായത്ത് പ്രസിഡൻറ് ലിസമ്മ സെബാസ്ത്യൻ ഉദ്ഘാടനം ചെയ്യും.




Post a Comment

0 Comments