മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളി യില്‍ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച് മരിയന്‍ കണ്‍വന്‍ഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, 413-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു. ആഗസ്റ്റ് 25 മുതല്‍ 29 വരെ 5 ദിനങ്ങളില്‍ മരിയന്‍ കണ്‍വന്‍ഷന്‍ നടക്കും. വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ യാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. റവ. ഫാ. ജിസണ്‍ പോള്‍ വേങ്ങാശ്ശേരി മരിയന്‍ കണ്‍വന്‍ഷന്‍ നയിക്കും.
ആഗസ്റ്റ് 30-നു വെള്ളിയാഴ വൈകീട്ട്4.15 നു തിരുനാള്‍ കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, ലദ്ദീഞ്ഞ്, തുടര്‍ന്ന് ആഘോഷമായ വി. കുര്‍ബാന, സന്ദേശം, നൊവേന എന്നിവ നടക്കും. വികാരി റവ. ഫാ. ജോസഫ് തടത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ആഗസ്റ്റ് 30 വെള്ളി മുതല്‍ സെപ്റ്റംബര്‍ 7 ശനി വരെ എല്ലാ ദിവസവും രാവിലെ 4.30 മുതല്‍ 5.30 വരെ ദിവ്യകാരുണ്യ ആരാധനയും ജപമാലയും ഉണ്ടായിരിക്കും രാവിലെ 5.30, 7.00, 9.30, ഉച്ചകഴിഞ്ഞ് 4.30-നും വൈകിട്ട് 7.00 നും ആഘോഷമായ വി. കുര്‍ബാനയും, നൊവേനയും വൈകുന്നേരം 6-നു ആഘോഷമായ ജപമാല പ്രദക്ഷിണവും. നടക്കും. സെപ്റ്റംബര്‍ 3 ചൊവ്വ ഉച്ചക്കഴിഞ്ഞ് 4.30 ന് ആഘോഷമായ വി. കുര്‍ബാനയ്ക്,- ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. മുഖ്യകാര്‍മ്മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8 ഞായര്‍ ഇടവക ദിനമായി ആഘോഷിക്കും.. രാവിലെ 4.30 നു ദിവ്യകാരുണ്യ ആരാധനയും ജപമാലയും നടക്കും. 5.30 നും 7 നും, 9.30നുംഉച്ചയ്ക്ക് 12.00-നും ആഘോഷമായ വി. കുര്‍ബാനയും, നൊവേനയും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 4-നു ആഘോഷമായ തിരുനാള്‍ റാസയ്ക് ഫാ. സ്‌കറിയ മലമാക്കല്‍, ഫാ. തോമസ് കൊച്ചോടയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ ചെരിപു രത്ത്, തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിക്കും.. ഫാ തോമസ് പുതുപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്കും. തുടര്‍ന്ന് ആഘോഷമായ തിരു നാള്‍ പ്രദക്ഷിണവും. കൊടിയിറക്കും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ.ജോസഫ് തടത്തില്‍ ,പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ. ജോസഫ് ആലഞ്ചേരില്‍, അസി.വികാരിമാരായ ഫാ.സ്‌കറിയാ മേനാം പറമ്പില്‍, ഫാ.ആന്റണി നങ്ങാപറമ്പില്‍, കൈക്കാരന്‍മാരായ ബേബിച്ചന്‍ ചക്കാലക്കല്‍, മാണി കുന്നംകോട്ട്, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍മാരായ രാജേഷ് പാറയില്‍, ലിജോ ആനിത്തോട്ടം, തങ്കച്ചന്‍ കാപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments