Breaking...

9/recent/ticker-posts

Header Ads Widget

പാലാ ളാലം സെന്റ് മേരീസ് പഴയപള്ളിയില്‍ എട്ടുനോമ്പ് തിരുനാളാേഘാഷങ്ങള്‍ക്ക് കൊടിയേറി.

 


പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പാലാ ളാലം സെന്റ് മേരീസ് പഴയപള്ളിയില്‍ എട്ടുനോമ്പ് തിരുനാളാേഘാഷങ്ങള്‍ക്ക്  കൊടിയേറി. വികാരി ഫാദര്‍ ജോസഫ് തടത്തില്‍ കൊടിയേറ്റിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാദര്‍ ജോസഫ് ആലഞ്ചേരില്‍, ഫാദര്‍ സ്‌കറിയാ മേനാംപറമ്പില്‍, ഫാദര്‍ ആന്റണി നങ്ങാപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കൈക്കാരന്മാരായ ബേബിച്ചന്‍ ചക്കാലയ്ക്കല്‍, ടോം ഞാവള്ളി തെക്കേല്‍, പ്രൊഫ തങ്കച്ചന്‍ പെരുമ്പള്ളില്‍, മാണി കുന്നംകോട്ട് ,ആഘോഷ കമ്മറ്റി കണ്‍വീനര്‍മാരായ രാജേഷ് പാറയില്‍, തങ്കച്ചന്‍ കാപ്പില്‍, ലിജോ ആനിത്തോട്ടം എന്നിവര്‍ നേതൃത്വം നല്‍കി. പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, വിശുദ്ധ കുര്‍ബ്ബാന, നൊവേന എന്നിവയും നടന്നു. 413-ാമത് കല്ലിട്ട തിരുനാളാഘോഷവും ഇതോടനുബന്ധിച്ച് നടക്കും. സെപ്റ്റംബര്‍ 7 വരെ എല്ലാ ദിവസവും രാവിലെ 4.30 മുതല്‍ 5.30 വരെ ദിവ്യകാരുണ്യ ആരാധനയും ജപമാലയും ഉണ്ടായിരിക്കും. രാവിലെ 5.30, 7, 9.30 ഉച്ചകഴിഞ്ഞ് 4.30 വൈകീട്ട് 7 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും നടക്കും.



 വൈകീട്ട് 6 ന് ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 3 ന് വൈകിട്ട്  4.30ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച്  സന്ദേശം നല്‍കും. പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8 ഞായര്‍ ഇടവകദിനമായി ആഘോഷിക്കും. പുലര്‍ച്ചെ 4.30 ന് ദിവ്യകാരുണ്യ ആരാധനയും ജപമാലയും, രാവിലെ 5.30, 7.00, 9.30, ഉച്ചയ്ക്ക് 12.00-നും ആഘോഷമായ വി. കുര്‍ബാനയും,  നൊവേനയും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 4-നു ആഘോഷമായ തിരുനാള്‍ റാസയും, നൊവേനയും നടത്തപ്പെടുന്നു. റവ. ഫാ. സ്‌കറിയ മലമാക്കല്‍, റവ. ഫാ. തോമസ് കൊച്ചോടയ്ക്കല്‍, റവ. ഫാ. സെബാസ്റ്റ്യന്‍ ചെരിപുരത്ത്, തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിക്കും. റവ. ഫാ തോമസ് പുതുപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്കും. തുടര്‍ന്ന് ടൗണ്‍ ചുറ്റിയുള്ള ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും നടക്കും.




Post a Comment

0 Comments