കാവുംകണ്ടം ഇടവക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാലാ മരിയസദനത്തിലെ അന്തേവാസികള്‍ക്ക് പൊതിച്ചോര്‍ നല്‍കി. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക്് ഇടവകയിലെ ഭവനങ്ങളില്‍ നിന്നും ശേഖരിച്ച പൊതിച്ചോര്‍ ഫാ. സ്‌കറിയ വേകത്താനം മരിയസദനത്തിലെത്തിച്ച് കൈമാറി. എല്ലാ മാസവും ഇടവകയിലെ കുടുംബങ്ങളില്‍ നിന്ന് പൊതിച്ചോര്‍ സമാഹരിച്ച് കാരുണ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്നു
. ജോജോ പടിഞ്ഞാറയില്‍, സണ്ണി വാഴയില്‍, ജോസ് തയ്യില്‍, ഡെന്നി കൂനാനിക്കല്‍, ജോയല്‍ ആമിക്കാട്ട്, സൗമ്യാ ജസ്റ്റിന്‍ മനപ്പുറത്ത്, ഷൈനി തെക്കലഞ്ഞിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.






0 Comments