പാലാ ടൗണ്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ചെത്തിമറ്റം കിഴതടിയൂര്‍ NSS കരയോഗം ഓഡിറ്റോറിയത്തില്‍ നടന്നു. പൈക ലയണ്‍സ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച നേത്രപരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഉണ്ണി കുളപ്പുറം അധ്യക്ഷനായിരുന്നു.
NSS കരയോഗം പ്രസിഡന്റ് KO വിജയകുമാര്‍, സതീഷ് ജോര്‍ജ്, അനില്‍ പാലയ്ക്കല്‍, ബിനോയ് ജോണി, മുരളീധരന്‍ നായര്‍, മാത്യു പൂവേലില്‍, അഗസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൗജന്യ നേത്ര-കാഴ്ച പരിശോധനകളും, കണ്‍സള്‍ട്ടേഷനും, മരുന്നു വിതരണവും ക്യാമ്പില്‍ നടന്നു.






0 Comments