മീനച്ചില്‍ SNDP യോഗം യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പും, സൗജന്യ നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. യൂണിയന്‍ പ്രാര്‍ത്ഥനാ ഹാളില്‍ ക്യാമ്പിന്റെ ഉദ്ഘാടനം മാണി സ് കാപ്പന്‍ MLA നിര്‍വഹിച്ചു. യൂണിയന്‍ വനിതാ സംഘം ചെയര്‍പേഴ്‌സണ്‍ മിനര്‍വ മോഹന്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ OM സുരേഷ് ഇട്ടിക്കുന്നേല്‍ അധ്യക്ഷനായിരുന്നു. യൂണിയന്‍ കണ്‍വീനര്‍ MR ഉല്ലാസ് മുഖ്യ പ്രഭാഷണം നടത്തി.
പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കെമറ്റം രക്ത ദാനസന്ദേശം നല്‍കി. യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ കുളമ്പള്ളില്‍, യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജിവ് വയല, KR ഷാജി തലനാട്, CT രാജന്‍, അനീഷ് പുല്ലുവേലില്‍, KG സുധീഷ്, KR സജി, സുധീഷ്, അനീഷ് ഇട്ടയാനി, രതീഷ് തീക്കോയി, സന്തോഷ് പിഴക്, സംഗീത അരുണ്‍ , ബിഡ്‌സണ്‍ മല്ലികശേരി, ഗോപകുമാര്‍ പിറയാര്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.






0 Comments