ബ്രിട്ടീഷ് പാര്‍ലമെന്റംഗം സോജന്‍ ജോസഫ് കേരള കോണ്‍.(എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പിയെ സന്ദര്‍ശിച്ചു. കോട്ടയം കൈപ്പുഴ സ്വദേശിയും ബ്രിട്ടനിലെ MP യുമായ സോജന്‍ ജോസഫ് പാലായില്‍ എത്തിയാണ് ജോസ്.കെ.മാണി എം.പിയെ സന്ദര്‍ശിച്ചത്..
യു.കെയിലെ മലയാളി സമൂഹത്തിന് ഔദ്യോഗിക തലത്തില്‍ ഒരു സഹായിയെ ലഭിച്ചതായി ജോസ്.കെ.മാണി പറഞ്ഞു. വളരെ സ്‌നേഹോഷ്മളമായ ഒരു കൂടികാഴ്ചയായിരുന്നുവെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. എംപിയായ ശേഷം ആദ്യമായി നാട്ടിലെത്തിയപ്പോഴാണ് സൗഹൃദ സന്ദര്‍ശനം നടത്തിയത്.






0 Comments