Breaking...

9/recent/ticker-posts

Header Ads Widget

മുകേഷ് എം എല്‍ എ സ്ഥാനത്ത് തുടരുന്നത് ശരിയല്ലന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.



യുവ നടിയുടെ ലൈംഗിക ആരോപണത്തില്‍ മുകേഷിനെതിരായി കേസ് എടുത്ത സാഹചര്യത്തില്‍ അദ്ദേഹം  ധാര്‍മികമായി എം എല്‍ എ സ്ഥാനത്ത് തുടരുന്നത് ശരിയല്ലന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. 


കേസ് നടപടികള്‍ മുന്നോട്ട് പോകട്ടെയെന്നും എം എല്‍ എ ആയി കോടതിയില്‍ പോകുന്നതിലും നല്ലത് എം എല്‍ എ അല്ലാതെ പോകുന്നതാണന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പ്രതികരിച്ചു. കേസില്‍ പൂര്‍ണമായും വനിതാ ഓഫീസര്‍മാര്‍ മാത്രമുള്ള അന്വേഷണ സംഘം വേണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

 



Post a Comment

0 Comments